Breaking News

സ്വകാര്യ ബസുകൾ പലതും ഞായറാഴ്ച്ചകളിൽ സർവ്വീസ് നടത്തുന്നില്ല ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ഞായറാഴ്ച യാത്ര ദുരിതപൂർണ്ണം


ഒടയഞ്ചാൽ: കോവിഡ് രൂക്ഷമായ കാലങ്ങളിൽ ഞായറാഴ്ച ദിവസം സർവീസ് നടത്താതിരുന്ന ബസ്സുകളിൽ ഏറെയും നിലവിലെ സാഹചര്യത്തിലും ഞായറാഴ്ച അവധി തുടരുന്നത് ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളെ സാരമായി ബാധിക്കുന്നു.

സാമൂഹിക ജീവിതം പഴയപടിയായി ഓഫീസുകളും സ്കൂളുകളും പ്രവർത്തിച്ചു തുടങ്ങിയതോടെ ഞായറാഴ്ച അവധി ദിവസങ്ങളിൽ അവശ്യ യാത്ര നടത്താനുള്ളവർക്ക് വലിയ തുക ചിലവിട്ട് മറ്റു ടാക്സികളെ ആശ്രയിച്ച് യാത്ര നടത്തേണ്ട ഗതികേടിലാണ്.

കാഞ്ഞങ്ങാട്- താന്നിയടി റൂട്ടിൽ യാത്രക്കാരുടെ അഭ്യർത്ഥന തിരസ്കരിച്ചുകൊണ്ട് ഹരിശ്രീ രണ്ട് ട്രിപ്പുകളും ശ്രീഹരി, ശ്രീഹരി (ഹരേകൃഷ്ണ) ഹക്കീം തുടങ്ങിയവ ഓരോ സർവ്വീസുകളും ഞായറാഴ്ചകളിൽ തുടർച്ചയായി നിർത്തിവച്ചിരിക്കുകയാണ്.  യാത്രക്കാരുടെ അഭ്യർത്ഥന ചെവികൊള്ളാത്ത ബസ്സുകൾക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

No comments