ബേജ മോഡൽ കോളേജ് ഓഫ് ആർട്സ് & സയൻസ് എൻ.എസ്.എസ് ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് റാണിപുരത്ത് നടന്നു
റാണിപുരം :കാസർഗോഡ് ബേജ മോഡൽ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് നാഷണൽ സർവ്വീസ് സ്കീം ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് എലിക്സിർ 2022 (അമൃതം ), റാണിപുരം ഒലിവ് റിസോർട്ടിൽ വച്ച് നടത്തപ്പെട്ടു. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അസി.പ്രഫ ഷിജിത്ത് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബേജ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമിത്ത് ആന്റോ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം പ്രഫ വിഷ്ണു പ്രിയ, എൻ എസ് എസ് ലീഡർമാരായ അൻവർ എ , സ്വപ്ന, അയിഷത്ത് ഇഷാന എന്നിവർ പ്രസംഗിച്ചു. തുടർന്ന് നേതൃത്വ പരിശീലന ക്ലാസ്സുകൾ ഷിജിത്ത് തോമസ് നയിച്ചു. പ്രകൃതിയെ കുറിച്ചും മഴയെ കുറിച്ചും പഠിക്കാൻ റാണിപുരം വനമേഖലകളിലുടെ മഴയാത്രയും സംഘടിപ്പിച്ചു.
No comments