Breaking News

അഴിമതി ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കോടോംബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു


അട്ടേങ്ങാനം: കോടോം ബേളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രതിപക്ഷ വാർഡുകളിൽ ഫണ്ട് വിഹിതം വെട്ടികുറച്ച് ഗ്രാമസഭാ മുൻഗണനാ പട്ടിക തള്ളി കൊണ്ടും ഭരണസമിതി ഫണ്ടുകൾ വച്ചുവെന്നും, കഴിഞ്ഞ വർഷം പണി പൂർത്തികരിച്ച റോഡുകൾക്ക് ഈ വർഷവും ഫണ്ട് നീക്കിവെക്കുകയും ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സൈറ്റ് ഡയറിയും മസ്റ്റോളും അടിക്കാതെ തൊഴിലുറപ്പിന്റെ പേരിൽ അഴിമതി നടത്തുന്നുവെന്നും, മെമ്പർമാർ ആവശ്യപ്പെട്ടാൽ മിനിട്ട്സ് ബുക്കിന്റെ കോപ്പി ലഭിക്കാറില്ലെന്നും തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. ഇന്ന് നടന്ന പഞ്ചായത്ത്‌ ഭരണസമിതി യോഗം കോൺഗ്രസ് മെമ്പർമാർ ബഹിഷ്കരിച്ചിരുന്നു. ഉപരോധത്തിന് മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രൻ യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ, ബ്ലോക്ക് വൈന് പ്രസിഡന്റ് മധുസൂതനൻ ബാലൂർ ബ്ലേക്ക് സെക്രട്ടറി കെ.ബാലകൃഷ്ണൻ. മുരളി പനങ്ങാട് സീനിയർ നേതാക്കളായ പി.യു. മുരളീധരൻ നായർ, സോമി മാത്യു, മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, മെമ്പർമാരായ അഡ്വ. പി.ഷീജ രാജീവൻ ചീരോൽ, ജിനി വിനോയ്, ആൻസി ചുള്ളിക്കര, കൃഷ്ണൻ പാച്ചേനി, വിനോദ് ജോസഫ്, വിനോദ് വെട്ടം തുടങ്ങിയവർ നേതൃത്വം നൽകി

No comments