Breaking News

ജില്ലയിലെ മലയോരപ്രാദേശങ്ങളിൽ ഡെങ്കിപ്പിനി പടരുന്നു, 280 പേർക്ക് സ്ഥിരീകരിച്ചു ; 131 പേർ നിരീക്ഷണത്തിൽ


കാഞ്ഞങ്ങാട് : കിഴക്കൻ മലയോരത്ത്‌ ഉൾപ്പെടെ ഡെങ്കിപ്പിനി പടരുന്നതായി റിപ്പോർട്ട്. പനിച്ചെത്തിയ നിരവധിപ്പേരെ ഡെങ്കിപ്പനി സംശയത്തിൽ സാമ്പിൾ പരിശോധനയ്ക്കു വിധേയരാക്കി. ഈ വർഷം ജനുവരിതൊട്ട് ഇതുവരെ 280 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 131 പേർ നിരീക്ഷണത്തിലാണ്. ഡെങ്കിപ്പിനിക്കെതിരേ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ബോധവത്‌കരണം ശക്തമാക്കി.


മുൻ വർഷങ്ങളിൽ ഇടവപ്പാതിയിലെ കനത്ത മഴയ്ക്കുശേഷമാണ് ഡെങ്കിപ്പനി വ്യാപകമായി പടർന്നുപിടിച്ചത്. ഇക്കുറിയും അതിന്‌ സാധ്യതയേറെയാണെന്നു ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നൽകുന്നു. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. മലയോര മേഖലയിലെ തോട്ടങ്ങളിൽ പാളകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നതിൽനിന്ന് ഇത്തരം കൊതുകുകൾ പെരുകുന്നു.


നഗരപ്രദേശങ്ങളിലുൾപ്പെടെ വീടുകളുടെ ടെറസുകളിൽ, വീട്ടുപരിസരത്തുള്ള ചിരട്ടയിൽ, വലിച്ചറിഞ്ഞ ചെറുപാത്രങ്ങളിൽ തുടങ്ങിയ ഇടങ്ങളിലെല്ലാം തെളിഞ്ഞ വെള്ളം കെട്ടിക്കിടക്കും. ഇതിലെല്ലാം ഈഡിസ് കൊതുകുകൾ പെരുകും.തെളിഞ്ഞവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം ചിലർ കാര്യമാക്കുന്നില്ലെന്ന് വാർഡ് മെമ്പർമാരുൾപ്പെടെയുള്ളവർ പറയുന്നു. ഷെഡ്ഡുകളിലും മറ്റും മേഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകളുടെ ചില മൂലയിൽ ഈഡിസ് കൊതുകുകൾ മുട്ടയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീട്ടിനകത്തും ഉമ്മറത്തും ചെടി നടാൻ കുപ്പികളിൽ നിറയ്ക്കുന്ന വെള്ളം ഇടയ്ക്കിടെ മാറ്റണം. പനി ബാധിച്ചവർ സ്വയം ചികിത്സിക്കരുതെന്നും ഡോക്ടറെ കാണിച്ചും ആവശ്യമെങ്കിൽ സാമ്പിൾ പരിശോനധനയ്ക്കു വിധേയമായും ചികിത്സ സാധ്യമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസും ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. എ.ടി. മനോജും അറിയിച്ചു.

No comments