Breaking News

തോമാപുരം ചെറുപുഷ്പ മിഷൻലീഗിൻ്റേയും സെന്റ്.തോമസ് സൺഡേ സ്കൂളിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ചിറ്റാരിക്കാലിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു


ചിറ്റാരിക്കാൽ : ചെറുപുഷ്പ മിഷൻലീഗ്  തോമാപുരം ശാഖയുടെയും , സെന്റ് തോമസ് സൺഡേ സ്കൂൾ തോമാപുരത്തിന്റെയും സംയുക്ത നേതൃത്വത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. തോമാപുരം എന്ന നാമത്തിൽ അറിയപ്പെടുന്ന ലോകത്തെ ഏക ദേവാലയത്തിന്റെ പ്രൗഡി എക്കാലവും നിലനിർത്തുന്ന സാക്ഷ്യമായി ആഘോഷ പരിപാടികൾ മാറ്റപ്പെട്ടു. തലശേരി അതിരൂപത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക സഭ ലോകത്തിനെ നൽകിയ നല്ല മാതൃകളും നൻമകളും എന്നും നിലനിൽക്കുമെന്ന് അദേഹം അഭിപ്രായപ്പെട്ടു. തോമാപുരം ഫൊറോന വികാരി ഫാ മാർട്ടിൻ കിഴക്കേത്തലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.  മിഷൻലീഗ്  അംഗത്വസ്വീകരണവും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിജയികളായവർക്കുള്ള  സമ്മാനവിതരണം , കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു. ഫാ . പയസ് അരീക്കാട്ട്, ഡിക്കൻ ജസ്റ്റിൻ പെരിയപുറത്ത്, ജോമേഷ് കൊല്ലക്കൊമ്പിൽ, മിഷൻ ലീഗ് ആനിമേറ്റർ  സി. ഷെർളി ലാസർ എസ് എ ബി, സജിമോൻ കെ ജെ , സന്തോഷ് പല്ലാട്ട്, ജെയിംസ് പുതുശേരി , ഡിയോൺ കുന്നപ്പള്ളികൊട്ടാരത്തിൽ, ഡിൽന ലെനിൻ, ബോസ്ക്കോ കാഞ്ഞിരത്തിങ്കൽ, ഡെൽന മരിയ മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.

No comments