Breaking News

പാറപ്പള്ളി ന്യു ഗോൾഡ് ജിംനേഷ്യവും, ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാലയും സംയുക്തമായി ഫിറ്റ്നസ് ചലഞ്ച് 2022 സംഘടിപ്പിച്ചു


അമ്പലത്തറ: പാറപ്പള്ളി ന്യു ഗോൾഡ് ജിംനേഷ്യവും, ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച 'ഫിറ്റ്നസ് ചലഞ്ച് 2022 ' കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ന്യു ഗോൾഡ് ജിം മാനേജിംഗ് ഡയറക്ടർ ഷക്കീർ പാറപ്പള്ളി അദ്ധ്യക്ഷനായി. സി പി ഐ എം ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി.ബാബുരാജ്, വായനശാല പ്രസിഡൻ്റ് വന്ദന ടി.പി, ബഷീർ പറക്കളായി, മിഥുന കൃഷ്ണൻ അയറോട്ട് എന്നിവർ സംസാരിച്ചു. എ ആർ എം റെസലിംഗ് ചാലഞ്ച്, ബഞ്ച് പ്രസ്ചാലഞ്ച്, പ്ലാങ്ക് ചാലഞ്ച് എന്നിവ മത്സരാടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. തുടർച്ചയായി ജിംനേഷ്യത്തിൽ വന്ന് ആരോഗ്യം സംരക്ഷിക്കുന്ന 40 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും വനിതകളെയും അനുമോദിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും സുജി സുന്ദരി നന്ദിയും പറഞ്ഞു.

No comments