ഗോത്രകലകളിൽ മികവിന്റെ തുടർച്ച; ചിറ്റാരിക്കൽ ഉപജില്ലയിൽ ആധിപത്യം ഉറപ്പിച്ച് മാലോത്ത് കസബ സ്കൂൾ
വെള്ളരിക്കുണ്ട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2024 മുതലാണ് ഗോത്ര കലകളായ പണിയനൃത്തം, മംഗലംകളി, മലപ്പുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവ മത്സര ഇനമായി ഉൾപ്പെടുത്തിയത്. ഹയർ സെക്കണ്ടറി വിഭാഗം മംഗലംകളിയിൽ മാലോത്ത് കസബ സ്കൂൾ ആദ്യവർഷം തന്നെ സംസ്ഥാന തലത്തിൽ വരെ എത്തുകയും എ ഗ്രേഡ് നേടുകയും ചെയ്തു. 2025 ലും ഇതേവിജയം ആവർത്തിച്ചു .
ചിറ്റാരിക്കൽ സബ് ജില്ലയിൽ തുടർച്ചയായി മൂന്നാം തവണയും ഹയർ സെക്കൻഡറി വിഭാഗം മംഗലം കളിയിലും , ഈ വർഷം ഹൈസ്കൂൾ വിഭാഗം മംഗലം കളിയിലും ഒന്നാം സ്ഥാനം നേടിയതോടെ ഗോത്ര കലയിലെ കസബയുടെ ആധിപത്യം ഉറപ്പിച്ചു.
പണിയനൃത്തം, മലപ്പുലയാട്ടം എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്തി മാലോത്ത് കസബയുടെ ഹയർ സെക്കൻഡറി വിഭാഗം.. 2025 ഇൽ നടന്ന സംസ്ഥാന കലോത്സവത്തിൽ, പണിയനൃത്തത്തിന് A ഗ്രേഡ് ലഭിച്ചിരുന്നു. ഈ വർഷത്തെ ഉപ ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം പണിയ നൃത്തത്തിനും ഒന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കൻഡറി വിഭാഗത്തിനും പണിയ നൃത്തത്തിൽ ഉപയോഗിച്ചിട്ടുള്ള തനത് ആഭരണങ്ങൾ, ഹയർസെക്കൻഡറി വിഭാഗം കുട്ടികൾ തന്നെ തയ്യാറാക്കി നൽകിയതാണ്.



No comments