Breaking News

ജി.എച്ച്.എസ്.എസ് മാലോത്ത് കസബയ്ക്ക് പുതിയ കെട്ടിടം; ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു


മാലോത്ത്: കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജി.എച്ച്.എസ്.എസ് മാലോത്ത് കസബയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (നവംബർ 6) വൈകിട്ട് 6 മണിക്ക് നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് മനു എം  അധ്യക്ഷത വഹിച്ചു.

പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ രവികുമാർ വി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് എം.കെ സ്വാഗതം ആശംസിച്ചു. വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

പുതിയ കെട്ടിടം വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിനും സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു.



No comments