Breaking News

സാമൂഹ്യമാധ്യമങ്ങളിൽ 15 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള മിന്നും താരം അർബുദരോഗികൾക്ക്‌ മുടി ദാനംചെയ്തു. കാസർകോട്‌ ആർഡി നഗറിലെ നിഷിത ജെ ഷെട്ടിയാണ്‌ മുട്ടിനുതാഴെ നീട്ടിവളർത്തിയ മുടി മുറിച്ചുനൽകിയത്‌




കാസർകോട്‌ :നീളമുള്ള മുടിയഴക്‌ പ്രദർശിപ്പിച്ച്‌ യൂ ട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും 15 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള മിന്നും താരം അർബുദരോഗികൾക്ക്‌ മുടി ദാനംചെയ്തു. കാസർകോട്‌ ആർഡി നഗറിലെ നിഷിത ജെ ഷെട്ടിയാണ്‌ മുട്ടിനുതാഴെ നീട്ടിവളർത്തിയ മുടി മുറിച്ചുനൽകിയത്‌.
കാസർകോട്‌ വനിതാ പൊലീസ്‌ സ്‌റ്റേഷനിലെത്തി എസ്‌ഐ അജിതയ്‌ക്ക്‌ മുടി കൈമാറി. ടിക്‌ ടോക്കിൽ നിറഞ്ഞുനിന്ന നിഷിത കോവിഡ്‌ കാലത്ത്‌ മാത്രം നൂറിലേറെ വീഡിയോ ചെയ്‌തു. ബാലസംഘം കാസർകോട്‌ ഏരിയാ മുൻ പ്രസിഡന്റും വേനൽതുമ്പി കലാജാഥ അംഗവുമായിരുന്നു. ഇപ്പോൾ ചെന്നൈയിൽ എയർഹോസ്‌റ്റ്സാണ്‌. കാസർകോട്‌ ആർഡി നഗർ കാളിയങ്ങാട്ടെ ലീലാവതിയുടെയും പരേതനായ ജഗന്നാഥഷെട്ടിയുടെയും മകൾ.


No comments