Breaking News

കിനാവൂർ ഗവ.ഹോമിയോ ആശുപത്രി, കാളിയാനം ഏ.കെ.ജി ക്ലബ്ബിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ബിരിക്കുളം:  ഗവ. ഹോമിയോ ഡിസ്‌പെൻസറി കിനാവൂർ, കാളിയാനം എ.കെ.ജി. ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി. പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഡോ. രാജേഷ് കരിപ്പത്ത്, ഡോ. കെ.വി. വിന്യ എന്നിവരാണ് ക്യാമ്പ് നയിച്ചത്.  രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ എ.കെ.ജി. ക്ലബ്ബില്‍ വച്ചായിരുന്നു ക്യാമ്പ് നടന്നത്. നൂറോളം പേര്‍ പങ്കെടുത്തു. കിനാനൂര്‍ കരിന്തളം പഞ്ചായത്തംഗം വി. സന്ധ്യ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഡോ. പി. അഖില്‍ രാജ് അധ്യക്ഷനായി. സെക്രട്ടറി കെ. ദിലീപ്, ജോ. സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. 

No comments