Breaking News

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കൊന്നക്കാട് മൈക്കയം നിവാസികൾ


വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ കൊന്നക്കാട്,മൈക്കയം ഭാഗങ്ങളിൽ വനാതിർത്തിയിലെ കൃഷിഭൂമിയിൽ ആന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികൾ. കഴിഞ്ഞദിവസം ഇവിടെ ആന  ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുക ഉണ്ടായി. മനകാട്ടു പറമ്പിൽ വത്സ അടക്കമുള്ള നിരവധിപേരുടെ കൃഷിയിടങ്ങളിൽ ആന ശല്യം രൂക്ഷമാണ്. വർഷങ്ങളായി  കൃഷിചെയ്തിരുന്ന ഭൂമിയാണ് കാട്ടാന നശിപ്പിച്ചത്. മൈക്കയം പ്രദേശത്ത് നാശനഷ്ടമുണ്ടായ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും, മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, സ്ഥലം സന്ദർശിച്ച കാസർഗോഡ്  ജില്ലാപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ചെന്നക്കാട്ട് കുന്നേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു

No comments