ഏഷ്യൻ വനിതാ വോളിബോൾ ചലഞ്ചേഴ്സ് കപ്പിൽ മിന്നുന്ന പ്രകടനം: ഇന്ത്യൻ ടീം അംഗമായ നായ്ക്കയത്തെ ഏയ്ഞ്ചൽ ജോസഫിനെ കോടോംബേളൂർ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ആദരിച്ചു
എടത്തോട്: തായ്‌ലൻഡിൽ വച്ച് നടന്ന ഏഷ്യൻ വനിതാ വോളിബോൾ ചലഞ്ചേഴ്സ് കപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിലംഗമായ നായ്ക്കയത്തെ എയ്ഞ്ചൽ ജോസഫിനെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോധരൻ പൊന്നാട അണിയിച്ച് അനുമോദിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, സിപിഐഎം നായ്ക്കയം ബ്രാഞ്ച് സെക്രട്ടറി രഘുനാഥ്, സുനിൽ പാലയിൽ എന്നിവർ പങ്കെടുത്തു.
നായ്ക്കയത്തെ ചാക്യാരത്ത് ജോസഫിൻ്റെയും മിനിയുടെയും മകളാണ് എയ്ഞ്ചൽ.
No comments