Breaking News

കോട്ടയത്ത് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു


കോട്ടയം ബിസിഎം വിമൻസ് കോളേജിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനി ദേവികയാണ് മരിച്ചത്. മാനസിക വിഷമങ്ങൾ ഉള്ളതിനാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി മൊഴി ലഭിച്ചന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണവുമായി കോളേജിന് ബന്ധമില്ലെന്ന് അധികൃതർ പ്രതികരിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവസാന വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിനിയായ ദേവിക കോളേജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയത്. കൈകൾക്കും കാലിനും തലയ്ക്കും ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മാനസിക വിഷമങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വയം ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ദേവിക മൊഴി നൽകിയിരുന്നതായാണ് പോലീസ് പറയുന്നത്. ആത്മഹത്യതയ്ക്ക് കോളേജുമായി ബന്ധമില്ലെന്ന് കോളേജ് അധികൃതരും വിശദീകരിച്ചു. പത്തനംതിട്ട എടപ്പോൺ സ്വദേശിനിയാണ് 21 വയസുകാരിയായ ദേവിക. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.


No comments