Breaking News

ജി.എച്ച്.എസ്.എസ് പരപ്പയിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സിനിമ-സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ നിർവ്വഹിച്ചു


പരപ്പ : മിനിസ്ക്രീനിലയുടെയും ബിഗ് സ്ക്രീനിലൂടെയും ശ്രദ്ധേയനായ കാസർഗോഡിന്റെ കലാകാരൻ ഉണ്ണിരാജ് ചെറുവത്തൂർ പരപ്പയിലെ കുട്ടികളോടൊപ്പം ജീവിതത്തിന്റെയും അഭിനയത്തിന്റെയും കഥകൾ പറഞ്ഞ്  കുട്ടികൾക്ക് അനുഭവത്തിൻറെ പുതിയ പാഠം നൽകി. മിനിസ്ക്രീനിലെ മറിമായം സാമൂഹ്യ യാഥാർത്ഥ്യങ്ങളോടുള്ള കലാകാരന്റെ പ്രതികരണമാണ് അടയാളപ്പെടുത്തുന്നത്. എട്ടു വർഷത്തോളമായി ഈ പ്രതികരണങ്ങളുമായി അഭിനയത്തോടൊപ്പം ജീവിക്കുകയാണ് അദ്ദേഹം. ദൃക്സാക്ഷിയും തൊണ്ടിമുതലും മുതൽ ഇങ്ങോട്ട് 25 ഓളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് തന്റേതായ ഇടം കാസർകോടൻ ഭാഷയിലൂടെ നേടിയെടുത്ത കലാകാരനാണ് അദ്ദേഹം. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിലെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികൾക്ക് വ്യത്യസ്തമായ ഈ അനുഭവം ഉണ്ടായത്. പിടിഎ പ്രസിഡൻറ് റഷീദ് പി അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് കുമാർ പി , എസ് എം സി ചെയർമാൻ വിജയൻ കോട്ടക്കൽ, സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ , മദർ പി ടി എ പ്രസിഡൻറ് സൗമ്യ പി എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ മികവ് തെളിച്ച കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് രജിത കെ വി സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ ടിവി സതീഷ് ബാബു നന്ദിയും രേഖപ്പെടുത്തി.

No comments