Breaking News

സ്നേഹ മധുരംപ്രീ സ്കൂൾ രക്ഷാകർതൃ ശാക്തീകരണം: ചിറ്റാരിക്കാൽ ബി.ആർ.സി തല ഉദ്ഘാടനം മൗക്കോട് ഗവ.എൽ.പി സ്കൂളിൽ നടന്നു


കുന്നുംകൈ : സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്നേഹമധുരം പ്രീ സ്കൂൾ രക്ഷാകർതൃ ശാക്തീകരണം ചിറ്റാരിക്കാൽ ബി.ആർ.സി. തല ഉദ്ഘാടനം മൗക്കോട് ഗവ.എൽ.പി.സ്കൂളിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കാസിം. ടി പദ്ധതി വിശദീകരണം നടത്തി. കെ.വി.ഇബ്രാഹിം കുട്ടി, പി.പി.രവീന്ദ്രൻ, കെ.പി.നാരായണൻ, ഉമൈറ,പി.പി , മിനി.കെ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ലിജിന എം വി അദ്ധ്യക്ഷയായി. ഹെഡ് മാസ്റ്റർ കെ.പി അച്യുതൻ സ്വാഗതവും പ്രീ-പ്രൈമറി ടീച്ചർ അന്നമ്മ ജോൺ നന്ദിയും പറഞ്ഞു.

സി ആർ സി കോർഡിനേറ്റർമാരായ സുജി ഇ.ടി, സ്വാതി കെ.വി ,ജിതേഷ് പി , പുഷ്പാകരൻ എന്നിവർ ക്ലാസ്സുകളെടുത്തു.

No comments