Breaking News

ഉന്നത വിജയികളായ വിദ്യാർത്ഥികളെ മാലോം ഡിവിഷൻ കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു


മാലോം : എസ്. എസ്. എൽ. സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ മാലോം ഡിവിഷൻ കോൺഗ്രസ്സ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. 

മാലോം സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന പരിപാടി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രഡിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിച്ചു അലക്സ് നെടിയകാലയിൽ സ്വാഗതവും മാർട്ടിൻ ജോർജ് നന്ദിയും പറഞ്ഞു.ജനപ്രതിനിധികൾ ഉൾപ്പടെ രക്ഷിതാക്കളും പങ്കെടുത്തു

No comments