Breaking News

പൊലീസുകാരനെ കാണാതായി... പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


രാജപുരം : പൊലീസുകാരനെ കാണാതായി. രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന കാസർകോട് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസുദ്യോഗസ്ഥൻ ബേളൂർ അട്ടേങ്ങാനം പോർക്കളം കപ്പണ സ്വദേശി സാംസനലിനെ 27 യാണ് കാണാതായത്. പിതാവ് ചന്ദ്രൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 3 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതായതായാണ് പരാതി. കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മൈസുരുവിൽ നിന്നും ലഭിച്ചിരുന്നു . എന്നാൽ കണ്ടെത്താനായില്ല.

No comments