കളിക്കുന്നതിനിടയിൽ പെൻസിൽ കണ്ണിൽ കൊണ്ട് എൽകെജി വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാർത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
ഉപ്പള പാറക്കട്ട ഐല ശ്രീ ശാരദ ബോവിസ് എ.യു.പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ വെച്ച് കണ്ണിന് പരിക്കേറ്റിട്ടും അധ്യാപകര്‍ ഇടപെട്ടില്ലെന്ന് പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് വീട്ടുകാരുടെ പരാതി. ഉപ്പള പാറക്കട്ട ഐല ശ്രീ ശാരദ ബോവിസ് എ.യു.പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ ഉപ്പള ബപ്പായി തൊട്ടിയിലെ അസീസിന്റെ മകന്‍ അദ്നാനാണ് അപകടം സംഭവിച്ചത്.
No comments