Breaking News

പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിൽ പുഴു നിറഞ്ഞ അൽഫാം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന് മർദ്ദനം


ഉദുമ: പാലക്കുന്ന് ക്വാളിറ്റി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് കിട്ടിയത് പുഴു. ഇന്നലെ രാത്രി ഹോട്ടലില്‍ എത്തിയ യുവാക്കള്‍ക്കാണ് വിളമ്പിയ അല്‍ഫാമില്‍ പുഴു  ലഭിച്ചത്. ഇത് ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു.

കരുവാക്കോട്ടെ ജിഷ്ണുവിനാണ് കോട്ടിക്കുളം ഭാഗത്ത് നിന്നെത്തിയ ഗുണ്ടാസംഘങ്ങളുടെ അടിയേറ്റത്. അല്‍ഫാമില്‍ പുഴു പിടയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ പ്രശ്നത്തിന്റെ ഗൗരവം കാണാതെ തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജിഷ്ണു കൂടുതലാളെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. ഇതിനിടയിലാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ഹോട്ടലില്‍ വിളമ്പിയ 

അല്‍ഫാമില്‍ പുഴുവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് അടിയേറ്റ സംഭവം പാലക്കുന്നില്‍ പുകയുകയാണ്

വീഡിയോ കാണാം  ലിങ്ക്...

https://fb.watch/eziu4VnRvD/

No comments