Breaking News

പപ്പടം.. പായസം.. ബിരിയാണി.. ചക്കയുടെ രുചിവൈവിധ്യങ്ങൾ സമ്മാനിച്ച് ബളാൽ കുടുംബശ്രീയുടെ ചക്കമഹോത്സവം


വെള്ളരിക്കുണ്ട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ബളാൽ പഞ്ചായത്ത്‌ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ചക്ക മഹോത്സവം ശ്രദ്ധേയമായി


ചക്കകൊണ്ടുള്ള പപ്പടം മുതൽ പായസം വരെയുള്ള വിഭവങ്ങൾ അണിനിരത്തി കൊണ്ട് കുടുംബശ്രീ വനിതകൾ ഒരുക്കിയ ചക്കയുടെ വിവിധ തരം ഉത്പന്നങ്ങളുടെ പ്രദർശനങ്ങളും വിൽപ്പനയും  അടങ്ങിയ പരിപാടി  പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് രാധാമണി അദ്ധ്യക്ഷത വഹിച്ചു.

സി.ഡി.എസ് ചെയർപേഴ്സൺ മേരി ബാബു,പഞ്ചായത്ത്‌ സ്ഥിരം സമിതി  അംഗങ്ങളായ  അലക്സ് നെടിയകാലായിൽ , അബ്ദുൾ കാദർ. പി. പത്മാവതി,പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി. മോൻസി ജോയി, ബിൻസി ജെയിൻ, സന്ധ്യ ശിവൻ,പഞ്ചായത്ത്‌ വ്യവസായകോഡി നെറ്റർ സ്‌നേഹ,സി.സി എസ് മെമ്പർമാർ,എ.ഡി.എസ് പ്രസിഡന്റ്മാർ, വിവിധ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചക്ക പായസം, ചക്ക ചിപ്സ്, ചക്ക ഹൽവ, ചക്കക്കുരു ഷെയ്ക്, ചക്ക ലഡു, ചക്ക ജാം, ചക്ക ബിരിയാണി തുടങ്ങിയ വിഭവങ്ങളാണ് ചക്ക മഹോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയത്.

No comments