Breaking News

ഫോട്ടോഗ്രാഫർ തൂങ്ങി മരിച്ചനിലയിൽ


കാഞ്ഞങ്ങാട്: യുവ ഫോട്ടോഗ്രാഫര്‍ തൂങ്ങി മരിച്ചു. വെള്ളിക്കോത്ത് അടോട്ട് പീടികവളപ്പില്‍ ജാനകിയമ്മയുടെ മകന്‍ കൃജേഷിനെ(34)യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷം വീടിന് സമീപത്തെ മാവിന്‍ കൊമ്പില്‍ തൂങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. റീന ഏക സഹോദരിയാണ്.

No comments