Breaking News

ശിശുസൗഹൃദ കർമ്മപരിപാടി പുലിയംകുളത്ത് കുട്ടികൾക്ക് ശല്യമാകുന്ന മദ്യവിൽപ്പനക്കെതിരെ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്



വെള്ളരിക്കുണ്ട്: ശിശുസൗഹൃദ കർമ്മപരിപാടിയുടെ ഭാഗമായി ജനമൈത്രി പോലീസ്  പുലിയംകുളം ബാനം റോഡിലുള്ള കച്ചവടസ്ഥാപനത്തോട് ചേർന്നുള്ള മുറിയിൽ നേരംപോക്കിന് മദ്യപാനവും ചീട്ടുകളിയും നടക്കുന്നുവെന്നും കച്ചവടം നടത്തുന്നയാൾ അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് കാരണം പല കുടുംബങ്ങളിലും നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാവുകയാണെന്നും, ചില ഓട്ടോറിക്ഷ തൊഴിലാളികൾ ഇവിടെ മദ്യം എത്തിച്ചു നൽകുകയാണെന്നും ചില വിദ്യാർഥികൾ ജനമൈത്രി പോലീസിനെ ഫോൺ മുഖാന്തിരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കടയും പരിസരവും നിരീക്ഷിക്കുകയും കടക്കാരനും,ബാനം, പുലിയംകുളം സ്റ്റാൻഡിൽ ചെന്ന് ഓട്ടോ തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിത്യേനയുള്ള രക്ഷിതാക്കളുടെ മദ്യപാനം കാരണം കുട്ടികൾക്കു പഠിക്കാൻ സാധികാത്ത സാഹചര്യമാണുള്ളത്. കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സഹായം വാഗ്ദാനം ചെയ്തു.

No comments