Breaking News

ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ മഴയിൽ എടത്തോട് നായ്ക്കയത്ത് കുന്നിടിഞ്ഞു


ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയില്‍ കാഞ്ഞങ്ങാടിന്റെ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. ഒടയഞ്ചാല്‍-ചെറുപുഴ മേജര്‍ റോഡിലെ നായ്ക്കയം തട്ടില്‍ കുന്നിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം വഴിമുട്ടി. കുറ്റിക്കോലില്‍ നിന്നും അഗ്നിശമന സേനയെത്തി ജെസിബിയുടെ സഹായത്തോടെ മണ്ണും മരങ്ങളും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. സമീപത്തെ വീട്ടിലേക്കും മണ്ണിടിഞ്ഞ് വീണു. ബളാല്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പ്രദേശമാണ് നായ്ക്കയം.




No comments