Breaking News

രാജപുരം പൈനിക്കര സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കുത്തേറ്റ് മരിച്ചു


രാജപുരം: രാജപുരം സ്വദേശി യുവാവ് ബാംഗ്ലൂരിൽ കുത്തേറ്റ് മരിച്ച നിലയിൽ. രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ ബൈക്കിൽ എത്തിയ അജ്ഞാത  സംഘം കുത്തി വീഴ്ത്തുകയായിരുന്നു. സംഭവദൃശ്യങ്ങൾ

സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിൽ എത്തിയ 3 പേരടങ്ങുന്ന സംഘം സനുവിനെ കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

ആളുമാറി കുത്തിയതാകാം എന്ന് സംശയിക്കുന്നു. ബാംഗ്ലൂരിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗ്ലൂരിൽ എത്തിയിട്ടുണ്ട്.

No comments