Breaking News

"ഞങ്ങളും കൃഷിയിലേക്ക്.." പാടത്തിറങ്ങി ഞാറു നട്ട് അധ്യാപകരും


രാവണീശ്വരം : സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് പിന്തുണയുമായി ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) നേതൃത്വത്തിൽ അധ്യാപകർ  രാവണീശ്വരം കരിമ്പുവളപ്പ് പാടത്ത് നടത്തുന്ന നെൽകൃഷിയുടെ ഭാഗമായി ഞാറ് നടീൽ നടത്തി.  പരിപാടി സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എ. ദാമോധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പത്മനാഭൻ , കർഷക നേതാക്കളായ ഗംഗാധരൻ പള്ളിക്കാപ്പിൽ സി. വേണുഗോപാലൻ, എ.കെ.എസ്.ടി.യു നേതാക്കളായ  സുനിൽകുമാർ കരിച്ചേരി, അജയകുമാർ ടി.എ ,  രാജേഷ് ഓൾനടിയൻ തുടങ്ങിയവർ നേതൃത്വം നൽകി.

No comments