Breaking News

'മലയോര ഹൈവേയിലെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം': യൂത്ത്‌ കോൺഗ്രസ്സ് കൊന്നക്കാട് യൂണിറ്റ് യോഗം


കൊന്നക്കാട് : നിർമ്മാണത്തിലെ ആശാസ്ത്രീയതമൂലം വാഹനാപകടങ്ങൾ തുടർക്കഥയാവുന്ന മലയോര ഹൈവേയിലെ വളവുകളും തിരിവുകളും കയറ്റങ്ങളും പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകാണമെന്ന് യൂത്ത്‌ കോൺഗ്രസ്സ് കൊന്നക്കാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

 ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത്‌ കോൺഗ്രസ്സ്സംസ്ഥാന ജനറൽ സെക്രട്ടറിയുമായ  ജോമോൻ ജോസ്  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജേഷ് തമ്പാൻ,പഞ്ചായത്ത്‌ അംഗങ്ങളായ  ബിൻ സി ജയിൻ, മോൻ സി ജോയ് , പി.സി. രഘുനാഥൻ, മാലോം  സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ജെയിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി  ജോസഫ്  ഓലിക്കൽ (പ്രസിഡന്റ്) അജീഷ് കൂളിമട(സെക്രട്ടറി ) ഹരിപ്രസാദ് (ട്രഷറർ ) എന്നിവരെ  തെരഞ്ഞെടുത്തു.

No comments