Breaking News

രചനയുടെ നാല്പതാം വാർഷികം: 'ആയുസ്സിൻ്റെ പുസ്തകം' നൂറു കോപ്പികൾ മാലോം ഗ്രാമത്തിൽ സൗജന്യ വിതരണത്തിനൊരുങ്ങി സംഘാടകർ



വെള്ളരിക്കുണ്ട്:  മാലോം ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട സി.വി.ബാലകൃഷ്ണൻ്റെ 'ആയുസ്സിൻ്റെ പുസ്തകം' നോവൽ രചനയുടെ നാല്പതാം വാർഷികം പ്രമാണിച്ച് വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം പ്രവർത്തകരുടെ നേതൃത്വത്തിൽ നോവലിൻ്റെ നൂറു കോപ്പികൾ പശ്ചാത്തല ഭൂമികയായ  മാലോം ഗ്രാമത്തിൽ വിതരണം ചെയ്യുവാൻ തീരുമാനിച്ചു. ഇത്രയും  കോപ്പികൾ ഉദാരമനസ്കരുടെ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും.

ഇത് സംബന്ധിച്ച തീരുമാനമെടുത്ത നിർവഹക സമിതി യോഗത്തിൽ ജോർജുകുട്ടി തോമസ് മാടപ്പള്ളി അധ്യക്ഷത വഹിച്ചു. ആൻറണി ആക്കൽ, എം.പി രാജൻ നാട്ടക്കൽ, സി.കെ.ബാലകൃഷ്ണൻ കൊന്നക്കാട്, ഗോപി.എ.പുഞ്ച,മഞ്ചുനാഥ് കാമത്ത്  എന്നിവർ സംസാരിച്ചു.

No comments