Breaking News

രോഗികൾക്ക് സാന്ത്വനമേകാൻ ബളാൽ മണ്ഡലത്തിൽ എട്ടാം വാർഡിൽ "ഒപ്പം" പദ്ധതിയുമായി കോൺഗ്രസ്‌


കൊന്നക്കാട് : ബളാൽ പഞ്ചായത്തിലെ ഏട്ടാo വാർഡിലെ രോഗികൾ, അപകടത്തിൽ ചികിത്സയിൽ കഴിയുന്നവർ ആരോരുമില്ലാതെ രോഗ പീഡയാൽ യാതന അനുഭവിക്കുന്നവർ തുടങ്ങി വീടുകളിൽ കഴിയുന്ന രോഗികളെ നേരിൽ കാണുന്ന, ആവശ്യമെങ്കിൽ സഹായം എത്തിക്കുന്ന ഒരു കർമ്മ പദ്ധതിക്ക് മൈക്കയം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി തുടക്കം കുറിച്ചു. ഓരോ മാസവും കമ്മിറ്റി അംഗങ്ങൾ രോഗികളുടെ വീട് സന്ദർശിക്കുകയും അതിന്റെ റിപ്പോർട്ടും വാർഡ്‌ കമ്മിറ്റി സൂക്ഷിക്കും. സാമ്പത്തികമായി സഹായം ആവശ്യമുണ്ടെങ്കിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ സഹകരണത്തോടെ സഹായം എത്തിക്കുo. ആവശ്യമെങ്കിൽ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക് മായി ബന്ധപ്പെട്ട് മെച്ചപ്പെട്ട ചികിത്സയും ഉറപ്പ് വരുത്തുന്ന "ഒപ്പം"

എന്ന കർമ പദ്ധതിക്ക് ഏട്ടാo വാർഡ്‌കോൺഗ്രസ്‌ കമ്മിറ്റി തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം പൊയിനാച്ചിയിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ കഴിയുന്ന അശോകച്ചാലിലെ അജിത് എന്ന വ്യക്തിയെ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. മാറുന്ന കാലത്ത് മാനവികതയുടെ സന്ദേശം നൽകി കൊണ്ട് കരുതലിന്റെയും, ചേർത്തു നിർത്തലിന്റെ യും രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്ന് വാർഡ്‌ പ്രസിഡന്റ്‌ ഡാർലിൻ ജോർജ് കടവൻ പറഞ്ഞു. പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ, വാർഡ്‌ വൈസ് പ്രസിഡന്റ്‌ വിൻസെന്റ് കുന്നോല, കമ്മിറ്റി അംഗമായ ആയ വില്ല്യംസ് പി ടി എന്നിവർ ഭവന സന്ദർശനത്തിൽ ഒപ്പം ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ മുഴുവൻ വാർഡിലെ മുഴുവൻ കിടപ്പ് രോഗികളെയും കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കാനാണ് ഇവരുടെ തീരുമാനം

No comments