Breaking News

ദേശീയ വടംവലി ജേതാക്കളായി തിരിച്ചെത്തിയ ബാനം സ്കൂളിലെ കുട്ടികൾക്ക് ഊഷ്മളമായ സ്വീകരണം


കാഞ്ഞങ്ങാട്: ദേശീയ വടംവലിയിൽ അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ കേരളാ ടീമിലെ അംഗങ്ങളായ ബാനം ഗവ.ഹൈസ്‌കൂളിലെ കുട്ടികൾക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണം നൽകി. അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവരെയാണ് സ്വീകരിച്ചത്. രാവിലെ ട്രെയിൻ ഇറങ്ങിയ ഇവർക്ക് പൂമാലയും ബൊക്കയും നൽകി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാനും കൗൺസിലറുമായ വി.വി രമേശൻ, അധ്യാപകരായ ടി.വി പവിത്രൻ, കെ.പി പ്രമോദ് എന്നിവരാണ് ജേതാക്കളെ സ്വീകരിച്ചത്‌.

No comments