Breaking News

ബിവറേജസ് കോർപ്പറേഷനിലെ മദ്യവിതരണം: ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന് തുടക്കം


ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍, മറ്റു മദ്യവില്‍പ്പന ലൈസന്‍സികള്‍ എന്നിവയ്ക്ക് മദ്യം ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനം നടപ്പിലാക്കുക വഴി മദ്യവില്‍പ്പന ലൈസന്‍സികള്‍ക്ക് ആവശ്യമായ മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വെയര്‍ഹൗസില്‍ ഏതു വിഭാഗത്തില്‍പ്പെട്ട മദ്യവും ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ നല്‍കാന്‍ കഴിയും. ഇതു മൂലം അനാവശ്യമായ ബാഹ്യ ഇടപെടലുകളും സമയനഷ്ടവും ഒഴിവാക്കാം. ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഷോപ്പുകള്‍ക്കും മറ്റു മദ്യവില്‍പ്പന ലൈസന്‍സികള്‍ക്കും വ്യത്യസ്ത സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയും മറ്റു ലൈസന്‍സികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയും ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ചടങ്ങില്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ചു.

No comments