മലയോരഹൈവേയിലെ കാറ്റാംകവലയിൽ വീണ്ടും വാഹനാപകടം
വെള്ളരിക്കുണ്ട് : മലയോരഹൈവേയിൽ കാറ്റാംകവലയ്ക്കടുത്ത് വീണ്ടും വാഹന അപകടം. ചിറ്റാരിക്കാൽ ഭാഗത്തേക്ക് ആക്രിസാധനങ്ങളുമായി വന്ന വാഹനമാണ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വനത്തിലെ വീതികുറഞ്ഞ ഭാഗത്തായിരുന്നു അപകടം.
ഡ്രൈവർ ഉൾപ്പെടെ ആരുടെയും പരിക്ക് ഗുരുതരമല്ല. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം ഉയർത്തി റോഡിലെത്തിച്ചത്. കഴിഞ്ഞ നവംബർ 30-നാണ് കാറ്റാംകവലയിൽനിന്ന് വള്ളിക്കടവിലേക്കുള്ള ഇറക്കത്തിൽ കർണാടകയിൽനിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് മൈസൂരു സ്വദേശിയായ ഒരാൾ മരിച്ചത്.
No comments