അളവിൽ കൂടുതൽ വിദേശമദ്യം : എളേരി സ്വദേശിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ : അളവിൽ കൂടുതൽ വിദേശമദ്യവുമായി വെസ്റ്റ് എളേരി അമ്പാടി ബസാർ ബസ്‌സ്റ്റോപ്പിന് മുമ്പിൽ നിന്നും പിടികൂടിയ എളേരി സ്വദേശിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എളേരി സ്വദേശി ഉലഹന്നാൻ (70) നെതിരെയാണ് കേസ് എടുത്തത്. അമ്പാടി ബസാർ ബസ്‌സ്റ്റോപ്പിന് മുമ്പിലുള്ള പൊതുസ്ഥലത്തു നിന്നും സംശയകരമായ സാഹചര്യത്തിൽ സഞ്ചിയുമായി നിൽക്കുകയായിരുന്ന ഉലഹന്നാനെ പോലീസ് പരിശോധിച്ചപ്പോളാണ് സഞ്ചിയിൽ അളവിൽ കൂടുതൽ വിദേശമദ്യമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പോലീസ് കേസ് എടുത്തത്.
No comments