Breaking News

ഭീമനടി-ചിറ്റാരിക്കാൽ റോഡ്: ജോമോൻ ജോസിൻ്റെ ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്


വെള്ളരിക്കുണ്ട്: ഭീമനടി ചിറ്റാരിക്കാൽ റോഡിന്റെ പണിപൂർത്തീകരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ,  യൂണിറ്റ് ജനറൽ സെക്രട്ടറി ബിജി ജോൺ എന്നിവർ  സമരപ്പന്തലിൽ എത്തി  അദ്ദേഹത്തെ ഹാരമണിയിച്ചു.

      വ്യാപാരികൾ കക്ഷി രാഷ്ട്രീയം നോക്കിയല്ല ഈ സമരത്തിന് പിന്തുണ നൽകുന്നതെന്നും. നാടിന്റെ വികസനമാണ് വ്യാപാരികളുടെ ലക്ഷ്യമെന്നും അന്തർ സംസ്ഥാന പ്രാധാന്യമുള്ളതും മലയോര മേഖല കൂട്ടിയിണക്കുന്നതുമായ മേജർ റോഡുകളിൽ ഒന്നാണിതെന്നും അതുകൊണ്ട്  എന്തിനോടും നിസ്സംഗത പുലർത്തുന്ന മനോഭാവം നാം അവസാനിപ്പിക്കണമെന്നുംറോഡിന്റെ ശോചനീയാവസ്ഥ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും തോമസ് ചെറിയാൻ തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു

No comments