Breaking News

അതിർത്തി തർക്കം : അയൽവാസിയെ മർദിച്ച പുങ്ങംചാൽ സ്വദേശികൾക്കെതിരെ കേസ്


വെള്ളരിക്കുണ്ട് : അതിർത്തി തർക്കം മൂലം പുങ്ങംചാൽ സ്വദേശിയായ വർഗീസ് കെ പി(54)ക്ക് മർദ്ദനമേറ്റതായി പരാതി. അയൽവാസികളായ ഷിജോ, ജോർജ് എന്നിവർ ചേർന്നാണ് മർദിച്ചത്. പറമ്പിന്റെ അതിരിൽ വെച്ചു രണ്ടു പേരും വർഗീസിനെ തടഞ്ഞു നിർത്തുകയും നെഞ്ചിലും പിന്നെ പട്ടികകഷണം എടുത്തു തലക്കും അടിച്ചു എന്നാണ്  പരാതി. വർഗീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ  രണ്ടു പേർക്കെതിരെയും വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments