Breaking News

'ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇടപെടണം': കർഷകസംഘം ബിരിക്കുളം വില്ലേജ് സമ്മേളനം


ബിരിക്കുളം: കർഷകരെ പ്രതിസന്ധിയിലാക്കി സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവു പുനപരിശോധിപ്പിക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷകസംഘം ബിരിക്കുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കാർഷിക മേഖലയിൽ സ്തുത്യർഹമായ ഇടപെടൽ നടത്തുന്ന കർഷകരേയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു സമ്മേളനം കെ.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.കെ പി ജോസ് അദ്ധ്വക്ഷ വഹിച്ചു. വി മോഹനൻ, പി എൻ രാജ്മോഹൻ, ഇ പ്രസീധരൻ, കയനി ബാലൻ, വി കെ നാരായണൻ, ടി എ രവീന്ദ്രൻ ,കെ വി വിജയൻ ,സി വി രാഘവൻ എന്നിവർ സംസാരിച്ചു. വി.രാജേഷ് സ്വാഗതം പറഞ്ഞു

ഭാരവാഹികൾ: കെ പി ജോസ് (പ്രസിഡൻ്റ്) സി.വി രാഘവൻ, എൻ പവിത്രൻ (വൈസ് പ്രസിഡൻറ്) വികെ നാരായണൻ (സെക്രട്ടറി) ജോയി പി പൗലോസ്, വി കെ കുഞ്ഞിക്കൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി) കെ.ബാലൻ (ട്രഷറർ)

No comments