Breaking News

ഭീമനടി ചിറ്റാരിക്കാൽ റോഡിലെ യാത്രാ ദുരിതം ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ് നർക്കിലക്കാട് ഏകദിന ഉപവാസം തുടങ്ങി


വെള്ളരിക്കുണ്ട് :ഭീമനടി - നർക്കിലക്കാട് - ചിറ്റാരിക്കാൽ റൂട്ടിലെ യാത്രാ ദുരിതത്തിന് പരിഹാരം തേടി ജില്ലാപഞ്ചായത്ത്‌ അംഗം ജോമോൻ ജോസ് ഏകദിന ഉപവാസസമരം ആരംഭിച്ചു.

കാൽനട യാത്ര പോലും ദുസഹമായ റോഡിൽ ബസ്സുകൾ സർവ്വീസ് നിർത്തിയിട്ട് മാസങ്ങളായിരിക്കുന്നു. എളേരിത്തട്ട് ഗവ. കോളേജ് പോലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഈ പ്രദേശത്താണ്. ആസ്പത്രി ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾ വിളിച്ചാൽ വരാത്ത അവസ്ഥയായിരിക്കുന്നഅവസ്ഥയാണ്.

ഭരണ-ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ  നർക്കിലക്കാട് ടൗണിൽ ആരംഭിച്ച ഉപവാസം ഗ്രാമപഞ്ചായത്ത്‌ അസോസിയേഷൻസംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

പ്രവർത്തികൾ ഏറ്റെടുക്കുന്ന കരാറു കാർ സമയബന്ധിതമായി നിർമ്മാണം പൂർത്തി യാക്കിയില്ലെങ്കിൽ അവരുടെ പേരിൽ നടപടി എടുക്കുമെന്ന് പറഞ്ഞ പൊതുമാരാമത്ത്‌ വകുപ്പ് മന്ത്രിയുടെ വാക്ക് പാഴ് വാക്കായെന്നും മൂന്ന് വർഷമായി ഭീമനടി ചിറ്റാരിക്കൽ റോഡ് പണിപൂർത്തിയാക്കാൻ കഴിയാത്തത് സർക്കറിന്റെ പിടിപ്പു കേടാണെന്നും രാജു കട്ടക്കയം പറഞ്ഞു.


കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.കെ.രാജൻ നായർ അധ്യക്ഷതവഹിച്ചു. ജോസഫ് പി.ടി. ബളാൽ പഞ്ചായത്ത്‌ വൈസ്എം പ്രസിഡന്റ് എം.രാധാമണി, പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്, ജോസ് കുത്തിയത്തോട്ടിൽ,  അന്നമ്മ മാത്യു പഞ്ചായത്ത്‌ അംഗങ്ങളായ   അഡ്വ.ജോസഫ് മുത്തോലി, മോളിക്കുട്ടി പോൾ, ജെയിംസ് എൻ. ടി. റഹിയാനത്ത്‌ ടീച്ചർ, ലിജിന എം.വി. ഷെരീഫ് വാഴപ്പള്ളി  കോൺഗ്രസ്സ് നേതാക്കളായ തോമസ് മാത്യു,പി.കെ.രവി, ജോയി മാരൂർ, ഗീത സുരേഷ്, രാജേഷ് തമ്പാൻ, ഷോണി.കെ.തോമസ്, ജോബിൻ ബാബു, ജോബിൻ പറമ്പ, ബിബിൻ അറയ്ക്കൽ,സവിത സുരേഷ്,എന്നിവർ പ്രസംഗിച്ചു

No comments