Breaking News

സംഘം ചേർന്ന് മർദിച്ചതായി പരാതി : മൂന്ന് ഭീമനടി സ്വദേശികൾക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ഭീമനടി : സംഘമായി ചേർന്ന് മർദിച്ചു എന്ന പരാതിയിൽ ഭീമനടി സ്വദേശികളായ മൂന്ന് പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭീമനടി പരപ്പച്ചാൽ സ്വദേശിയായ മനു (34) ആണ് പരാതിക്കാരൻ. മനുവിനെ കുന്നുംകൈയിൽ വെച്ചു സുരേഷ്, സന്തോഷ്‌, സോജൻ എന്നിവർ ചേർന്ന് മർദ്ധിക്കുകയും കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു എന്നാണ് കേസ്. മനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു 


No comments