Breaking News

'മണ്ണിന്റെ കാവലാൾ' ഇടപെട്ടു; ബിരിക്കുളത്തെ ക്ഷീരകർഷകയുടെ ഒറ്റപ്പെട്ടുപോയ പശുക്കിടാവ് ഇനി അമ്മപ്പശുവിൻ്റെ തണലിൽ...


ബിരിക്കുളം: (malayaram flash Special News) പ്രസവ സമയത്ത് മൃഗഡോക്ടറുടെ സേവനം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ പ്രസവത്തിനിടെ തള്ള പശു മരിച്ച് കിടാവ് മാത്രം ബാക്കിയായ  ബിരിക്കുളത്തെ ക്ഷീരകർഷക മിനിയുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് സഹായഹസ്തവുമായി മണ്ണിൻ്റെ കാവലാൾ കൂട്ടായ്മ.  തള്ളപ്പശു നഷ്ടപ്പെട്ട കിടാവിന്  മിനി എന്നും പാൽ വാങ്ങി കൊടുത്താണ് വളർത്തിക്കൊണ്ടിരുന്നത്. പശുവിനെ വളർത്തി മാത്രം ജീവിച്ചിരുന്ന പാവപെട്ട ക്ഷീര കർഷകയുടെ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ മണ്ണിൻ്റെ കാവലാൾ കൂട്ടായ്മ ഇടപെട്ടത്തിൻ്റെ ഫലമായി കരിന്തളത്തെ ക്ഷീര കർഷകരായ ധന്യ &ശരത്ത്  ദമ്പതികൾ  പശു കിടാവിനെ ഏറ്റെടുത്ത് വളർത്താനായി താല്പര്യം അറിയിച്ചു മുന്നോട്ട് വരികയായിരുന്നു. അവരുടെ കിടാവ് മരിച്ച പശുവിനടുത്തേക്ക് മിനിയുടെ ഒറ്റപ്പെട്ടു പോയ കിടാവിനെ എത്തിച്ചു കൊണ്ട് രണ്ടു പശുക്കളേയും അവരുടെ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കാൻ പറ്റിയ സന്തോഷത്തിലാണ് കർഷകരുടെ താങ്ങും തണലുമായി മാറിക്കൊണ്ടിരിക്കുന്ന 'മണ്ണിന്റെ കാവലാൾ, കൂട്ടായ്മയിലെ അംഗങ്ങൾ. News Desk Malayoram Flash

No comments