Breaking News

ചുള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മാലോത്ത് കസബയിലെ എസ് പി സി യുടെ സാന്ത്വന സാന്നിധ്യം


മാലോം : കാല വർഷ ക്കെടുതിയിൽ ചുള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെക്ക് മാറ്റപ്പെട്ട ഇരുപതോളം കുടുംബാംഗങ്ങളെ ജി എച്ച് എസ് എസ് മാലോത്ത് കസബയിലെ എസ് പി സി കേഡറ്റുകൾ സന്ദർശിച്ചു.കേഡറ്റുകൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ ക്യാമ്പിലുള്ളവർക്ക് കൈമാറി.പ്രകൃതി ദുരന്തത്തിന്റെ ഭാരവും പേറി സ്വഭവനങ്ങളിൽ നിന്നും മാറി താമസിക്കേണ്ടി വന്ന അറുപതോളം അംഗങ്ങൾക്ക് എസ് പി സി കേഡറ്റുകളുടെ സാന്നിധ്യം ആശ്വാസമായി മാറി.ഉരുൾപൊട്ടലിൽ പകച്ചു പോയവരുടെ ജീവിതാനുഭവങ്ങൾ നേരിട്ട് അറിയാനായത് കേഡെറ്റൂകൾക്ക് വേറിട്ടൊരു പാഠമായിരുന്നു . മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഇത്തരം പ്രവർത്തികൾ എന്ന അനുഭവം കുട്ടികളിൽ ഉളവാക്കാൻ ഈ സന്ദർശനത്തിലൂടെ കഴിഞ്ഞു. ക്യാമ്പിലെ അംഗങ്ങളോടൊപ്പം ഉച്ച ഭക്ഷണവും കഴിച്ച് പങ്ക് വെക്കലിന്റെ യഥാർത്ഥ അറിവുകളും നേടി കുട്ടികൾ തിരിച്ചു വന്നു.

ഹെഡ് മാസ്റ്റർ ജ്യോതി ബാസ്സു,പി ടി എ പ്രസിഡന്റ് സനോജ് മാത്യൂ ,വാർഡ് മെമ്പർ തങ്കച്ചൻ,സി പി ഒ ജോജിത പി ജി, എ സി പി ഒ ജോബി ജോസ് ,അധ്യാപികമരായ ശ്രീവിദ്യ സതീഷ്,ശ്രീവിദ്യ കെ എന്നിവർ പങ്കെടുത്തു.









No comments