Breaking News

'നാടകാവതരണത്തിന് തിയ്യേറ്റർ സ്ഥാപിക്കണം': നാടക് കാഞ്ഞങ്ങാട് മേഖല സമ്മേളനം സമാപിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രമായി നാടക അവതരണത്തിന് അനുയോജ്യമായ തീയ്യേറ്റർ സ്ഥാപിക്കാത്തത് കാഞ്ഞങ്ങാട്ടെയും പരിസരത്തേയും നാടക കലാകാരന്മാരോടും നാടക ആസ്വാദകരോടും കാണിക്കുന്ന അങ്ങേയറ്റം അനീതിയാണ്. പല നാടകങ്ങളും നാടകമേളകൾ പോലും കല്യാണ മണ്ഡപങ്ങളിൽ അരങ്ങേറിവരുന്നു.  അതുകൊണ്ടുതന്നെ പ്രേക്ഷകൻ ആസ്വാദനത്തിന്റെ സൂക്ഷ്മതലങ്ങളിൽ എത്തിപ്പെടാൻ പ്രയാസമനുഭവിക്കുന്നു. നാടകത്തിൻ്റെ നാഡി എന്നു പറയുന്നത് ശബ്ദമാണ് അത് ഇത്തരം ഓഡിറ്റോറിയത്തിൽ അരങ്ങേറുമ്പോൾ പ്രതിധ്വനി അനുഭവപ്പെടുകയും സംഭാഷണങ്ങളുടെ അർത്ഥസമ്പുഷ്ടം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും കാണികളെ നാടകത്തിൽ നിന്നും അകറ്റിനിർത്തുന്നു.അതു കൊണ്ട് നാടകാവതരണത്തിനു മാത്രമായി കാഞ്ഞങ്ങാട് തിയ്യേറ്റർ സ്ഥാപിക്കണമെന്ന് നാടക് കാഞ്ഞങ്ങാട് മേഖല സമ്മേളനം പ്രമേയം മുഖേന അധികൃതരോട് ആവശ്യപ്പെട്ടു മഹാകവി പി സ്മാരകത്തിൽ നടന്ന നാടക് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം, സംസ്ഥാന പ്രസിഡന്റ് പി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശിവൻ അരവത്ത് സ്വാഗതവും പ്രസിഡന്റ് ബി.വി. വേലായുധൻ പുല്ലൂർ അദ്ധ്യക്ഷതയും വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം നന്ദകുമാർ മാണിയാട്ട്, ജില്ലാ പ്രസിഡന്റ് റഫീക്ക് മണിയങ്കാനം, ജില്ലാ സെക്രട്ടറി അനുമോദ്, പ്രശസത സംവിധായകൻ ശശി നീലേശ്വരം എന്നിവർ സംസാരിച്ചു. വിനോദ് മേല്പുറം നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി പ്രഭാകരൻ ചാലിങ്കാൽ പ്രസിഡന്റ്, വൈസ് : പ്രസിഡന്റ് സുധാ ലക്ഷമി ഉദുമ. സെക്രട്ടറി. രാമകൃഷ്ണൻ വാണിയംപാറ ജോ : സെക്രട്ടറി വിനോദ് മേല്പുറം ഖജാൻജിയായി ദാമോധര കരിഞ്ചാൽ  തുടങ്ങി പതിനഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇരുത്തിയഞ്ചംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു കണ്ണൂർ യൂണിവേഴ്സിറ്റി ബി എ മ്യൂസിക്കിൽ മൂന്നാം റാങ്ക് നേടിയ അഷിത വിയെ അനുമോദിച്ചു 

No comments