Breaking News

ഇന്നലെയുണ്ടായ കനത്ത മഴയിൽ കാസർകോട് മണ്ണിടിച്ചിലും നാശനഷ്ടങ്ങളും വീടുകൾ ഭാഗീകമായി തകർന്നു


കാസർകോട്: ഇന്നലെ രാത്രി ശക്തമായ മഴയെത്തുടര്‍ന്ന് കാസറഗോഡ് താലൂക്കിലെ മുളിയാർ വില്ലേജിൽ പാണൂര്‍ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി. തോട്ടത്തുമൂല റോഡ് തകര്‍ന്നു.

കനത്ത മഴയിൽ കാസർകോട് താലൂക്കിൽ പാത്തനടക്കത്ത് കടപ്പംകല്ല് സാവിത്രി വീടിനും, കാനത്തുര്‍ ഭാഗത്ത് മോഹനന്‍, മുരളി എന്നിവരുടെ വീടുകള്‍ക്കും മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം സംഭവിച്ചു.

കാസറഗോഡ് താലൂക്കിൽ മുളിയാർ വില്ലേജിലെ പാത്തനടുക്കം കടപ്പങ്കലിൽ സാവിത്രിയുടെ വീടിന് മുകളിലേക്ക്  ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട്  ഭാഗികമായി തകർന്നു.

No comments