Breaking News

പെരുമ്പട്ട മൌക്കോട് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം: വെസ്റ്റ്എളേരി പഞ്ചായത്ത് മെമ്പർ ലിജിനയുടെ ഏകദിന ഉപവാസം 26 ന്




കുന്നുംകൈ: പെരുമ്പട്ട മൌക്കോട് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് വാർഡ് മെമ്പർ മുസ്ലീം ലീഗിലെ എം വി ലിജിന 26 നു മൗക്കോട് ഏക ദിന ഉപവാസം നടത്തും.


ങ്ങോട് പെരളം കാവ് വരെ റോഡ് കുത്തിപ്പൊളിച്ച് മാസങ്ങൾ പിന്നിട്ടുവെങ്കിലും പണി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസം. പൂങ്ങോട് അങ്കണവാടി, മൗക്കോട് ഗവ. എൽ പി സ്‌കൂൾ മൗക്കോട് ആശുപത്രി എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡിൽ മെറ്റൽ നിരത്തിയതല്ലാതെ ടാറിങ് നടപടി സ്വീകരിച്ചില്ല. ദിനം പ്രതി നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ ബൈക്ക് യാത്രക്കാർ മെറ്റലിൽ തെന്നി വീണു പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. റോഡിൽ കലുങ്ക് നിർമ്മാണവും പാതിവഴിയിലാണ്.റോഡിന്റെ അരികിലുള്ള കോൺക്രീറ്റ് ഭിത്തി കാരണം വഴി അരികിലുള്ള വീട്ടുകാർക്കും വഴി അടഞ്ഞിരിക്കുകയാണ്. നിരവധി പ്രതിഷേധങ്ങൾ രാക്ഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ചിട്ടും അധികൃതർ ചെവികൊണ്ടില്ല. അതെ സമയം വൈദ്യുതി പോസ്റ്റുകൾ മാറ്റാനും ജല വകുപ്പിന്റെ പൈപ്പുകൾ മാറ്റാനുമായി തുക അതാത് വകുപ്പുകളിൽ കിഫ്‌ബി അധികൃതർ അടക്കാത്തതാണ് നവീകരണ തടസ്സങ്ങൾക്കു കാരണമെന്നും ഇതുവരെ നടത്തിയ പ്രവർത്തികൾക്ക് തുക ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചതായി കരാറുകാരൻ പറയുന്നു




ഉപവാസ സമരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി കെ രാജൻ നായർ ഉദ്‌ഘാടനം ചെയ്യും. ജന പ്രതിനിധികൾ ഉപവാസ സമരത്തിൽ പങ്കാളികളാകും. സമാപനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ ഉദ്‌ഘാടനം ചെയ്യും.

No comments