Breaking News

പതാക ഉയർത്തൽ, മധുരവിതരണം, സഹായധനം.. വ്യാപാരിദിനം ആഘോഷമാക്കി മലയോരത്തെ വ്യാപാരികളും


വെള്ളരിക്കുണ്ട്: ആഗസ്റ്റ് 9 വ്യാപാരി ദിനം പ്രമാണിച്ച് വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ പതാക ഉയർത്തി തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.പുന്നക്കുന്ന് അനാഥമന്ദിരത്തിൽ വ്യാപാരികൾ സന്ദർശനം നടത്തുകയും ധനസഹായവും നൽകി.ജില്ലാ സെക്രട്ടറി കെ എം കേശവൻ നമ്പീശൻ വൈസ് പ്രസിഡണ്ട് ബെന്നി ജെയിംസ് ഐക്കര ബേബി പനിക്കാത്തോട്ടം യൂണിറ്റ് ജനറൽ സെക്രട്ടറി ബിജി ജോൺ യൂത്ത് വിങ്ങ് പ്രസിഡണ്ട് സാം സെബാസ്റ്റ്യൻ  റിങ്കു മാത്യു സന്തോഷ് കുമാർ, സാബു ജോസഫ് എന്നിവർ നേതൃത്വം നൽകി


പുങ്ങംചാൽ: വ്യാപാരദിനത്തിന്റെ ഭാഗമായി പുങ്ങംചാൽ ടൗണിൽ വ്യാപാരികൾ പതാക ഉയർത്തിയൂണിറ്റ് പ്രസിഡന്റ് പി. തമ്പാൻ നായർ പതാകഉയർത്തി.ആന്റോ തോമസ് അധ്യക്ഷതവഹിച്ചു. ജോർജ്ജ് ഈറ്റതോട്ടം, റോയി ജോസഫ്, സാജൻ പുളിക്കാട്ടുകുന്നേൽ, കെ. കെ.തങ്കപ്പൻ, ബാബു. ബിജു എടക്കാട്, പി വേണുഗോപാൽ, കെ.രവി, അശോകൻ നാട്ടക്കൽ, മുരളി പാട്ടത്തിൽ, ശശികല, സുനിത തുടങ്ങിയവർ പ്രസംഗിച്ചുആഘോഷത്തിന്റെ ഭാഗമായി മധുരപലഹാരങ്ങളും വിതരണം ചെയ്തു.


കോളംകുളം:  യൂണിറ്റ് നേതൃത്വത്തിൽ പ്രസിഡണ്ട് എം.എം നാരായണൻ പതാക ഉയർത്തി. സെക്രട്ടറി ത്രിവിക്രമൻ, ഖജാൻജി കെ.എം ക്യര്യാക്കോസ്, വൈസ് പ്രസിഡണ്ട് വി.ചന്തൂഞ്ഞി. ജോ. സെക്രട്ടറി ഹരി ക്ലാസിക് എന്നിവർ സംസാരിച്ചു


കൊന്നക്കാട്: വിപുലമായ പരിപാടികളോടെ  വ്യാപാരദിനം ആഘോഷമാക്കി .വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ്. യൂണിറ്റ് പ്രസിഡന്റ്‌ എ ടി ബേബി പതാക ഉയർത്തി. തുടർന്ന് മധുര പലഹാര വിതരണവും പൊതു സമ്മേളനവും നടന്നു.കൊന്നക്കാട് ടൗണിൽ നടന്ന പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ തോമസ് കാനാട്ട് ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ എ ടി ബേബി അധ്യക്ഷത വഹിച്ചു.കൊന്നക്കാട് യൂണിറ്റ് ന് കീഴിൽ ഉള്ള എസ്‌ എസ്‌ എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മേഘലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും, ജില്ലാ ഭാര വാഹികൾക്ക് സ്വീകരണവും നൽകി.ജില്ലാ സെക്രട്ടറി കേശവൻ നമ്പീശൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ, ഐ എൻ എ നാഷണൽ സെക്രട്ടറി ഡാർലിൻ ജോർജ്, യുസഫ് ചീനമ്മാടത്ത്, രമണി കെ എസ്‌,റോബിൻ, ഷാലറ്റ്, ഷിജോ, എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വിനോദ് സ്വാഗതo പറഞ്ഞ ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സന്തോഷ് ജോർജ് നന്ദി പറഞ്ഞു.


കുന്നുംകൈ : വ്യാപാരി ദിനത്തിൽ കുന്നുംകൈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. മുതിർന്ന വ്യാപാരി സി.എച്ച് മുസ്തഫ പതാക ഉയർത്തി. ശേഷം വ്യാപാര സ്ഥാപനങ്ങൾ ശുചീകരിച്ചു. മധുര പലഹാരം വിതരണം നടത്തി. പ്രസിഡന്റ് എ. ദുൽ കിഫിലി, സിക്രട്ടറി മൻസൂർ, സജോ, പി.കെ. ബഷീർ, ഇബ്രാഹിം കുട്ടി, അസീസ് എന്നിവർ സംബന്ധിച്ചു.

ബിരിക്കുളം:  വ്യാപാരി വ്യവസായി ഏകോപന സമിതി ബിരിക്കുളം യൂണിറ്റ് പ്രവർത്തകർ പതാക ഉയർത്തി മധുര പലഹാരം വിതരണം ചെയ്യുകയും ബിരിക്കുളം ടൗൺ ശുചീകരണവും നടത്തി

മാലോം: വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ്   പ്രവർത്തകരും, വനിതാ വിംഗ് പ്രവർത്തകരും ചേർന്ന് പുന്നകുന്ന് ഉള്ള അഗതിമന്ദിരത്തിൽ വ്യാപാര ദിനത്തോടനുബന്ധിച്ച് വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുത്തു






No comments