Breaking News

മുളിയാർ മാസ്തികുണ്ടിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ ആദൂർ എസ്.ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ പിടികൂടിയത് കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണി


നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ ചെർളടുക്ക കോട്ടേഴ്സിലെ താമസക്കാരനായ തെക്കൻ സലീമിനെ (49) അറസ്റ്റു ചെയ്തു. പതിനഞ്ച് വർഷത്തിലധികമായി കഞ്ചാവ് വിൽപനയിൽ സജീവമായി പ്രവർത്തിക്കുന്ന കണ്ണിയാണ് പിടിയിലായത്.തിങ്കളാഴ്ച വൈകുന്നേരം മുളിയാർ ഗ്രാമത്തിൽ മാസ്തികുണ്ട് ബസ് സ്റ്റാൻറ് പരിസരത്ത് വെച്ചാണ് ആദൂർ എസ്. ഐ മധുസൂദനൻ മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥൻമാരായ ഗുരു രാജ്, ചന്ദ്രൻ, സുരേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ പ്രതി വർഷങ്ങൾക്ക് മുൻപ് കാസർഗോടേക്ക് താമസം വരികയായിരുന്നു. ഭാര്യയും ഏഴ് മക്കളുമുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

No comments