Breaking News

അടുക്കത്തെ കുട്ടികൾക്ക് പ്രകൃതി പാഠങ്ങൾ പകർന്നു നൽകി നബിൻ ഒടയഞ്ചാലിന്റെ ഫോട്ടോ പ്രദർശനം

അടുക്കം: പ്രകൃതിയിലെ ചെറുചലനങ്ങൾ ഒപ്പിയെത്തിയെടുത്ത് കുരുന്നുകൾക്ക് കൗതുകത്തിനൊപ്പം അറിവും അനുഭവവും പകർന്ന് നബിൻ്റെ ഫോട്ടോ പ്രദർശനം. ജി.എച്ച്.എസ് കാലിച്ചാടുക്കം മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് സംയുക്താഭിമുഖ്യത്തിലാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചത്.  ഫോട്ടോകൾ ആസ്വദിക്കുന്ന കുട്ടികളുടെ മുഖത്ത് ആശ്ചര്യവും ആകാംഷയും നിറഞ്ഞ് നിന്നു, ഇതുവരെ കാണാത്ത പല കാഴ്ചകളും കാണാൻ സാധിച്ചതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചു.  തുടർന്ന് നബിൻ ഒടയംചാൽ കുട്ടികളുമായി സംവദിച്ചു. ഫോട്ടോ പ്രദർശനം ഹെഡ്മിസ്ട്രസ് ഷെർലി ജോർജ്  ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ, സീനിയർ അസിസ്റ്റൻ്റ് കെ.പി ബാബു, ആഘോഷക്കമ്മറ്റി കൺവീനർ വി കെ ഭാസ്ക്കരൻ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ അജിത പി എന്നിവർ സംസാരിച്ചു. സീഡ് കോർഡിനേറ്റർ റീന വി നന്ദി അറിയിച്ചു.

No comments