Breaking News

അറിവുത്സമായി പരപ്പയിൽ നടന്ന ചിറ്റാരിക്കാൽ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം


പരപ്പ : വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചിറ്റാരിക്കാൽ ഉപജിലാ തല പ്രവർത്തനോദ്ഘാടനം അറിവുത്സവമായി ജിഎച്ച്എസ്എസ് പരപ്പയിൽ സമാപിച്ചു. പ്രശസ്ത കവിയും പ്രഭാഷകനുമായ സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.    വായന ജീവിതത്തിലേക്കുള്ള വെളിച്ചമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ കൃതിയും വായിക്കുമ്പോൾ നാം അതിലൂടെ പല പല ദേശങ്ങളെ, സംസ്ക്കാരങ്ങളെ ജീവതങ്ങളെ അടുത്തറിയുന്നു.

അതിരുകളില്ലാത്ത ആനന്ദത്തിലേക്കും വിജ്ഞാനത്തിലേക്കും വിവേകത്തിലേക്കും വിശാലമായ ജീവിതവീക്ഷണത്തിലേക്കും അത്  നമ്മെ ഉയർത്തുന്നു. കലാപകലുഷിതമായ മനസ്സിനെ സ്നേഹകർമ്മത്തിലേക്ക് വിശുദ്ധമാക്കുന്ന കലയാണ് വായന.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക്  വായനയുടെയും, എഴുത്തിന്റെയും, ആലാപനത്തിന്റെയും, അഭിനയത്തിന്റെയുമെല്ലാം മികച്ച അനുഭവങ്ങളാണ്  സമ്മാനിക്കുന്നത് എന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു.പരിപാടിയെ തുടർന്ന് ഷൈജു ബിരിക്കുളത്തിന്റെ നേതൃത്വത്തിൽ നാടൻപ്പാട്ടും അരങ്ങേറി.

സംഘാടക സമിതി വൈസ് ചെയർമാൻ സുരേന്ദ്രൻ പി അധ്യക്ഷത വഹിച്ചു.ചിറ്റാരിക്കൽ AEO ഉഷാകുമാരി, BPC കാസിം,  പ്രിൻസിപ്പൽ ഹരീഷ് കുമാർ, HM രജിത കെ വി,സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ , സീനിയർ അസിസ്റ്റൻറ് വി കെ പ്രഭാവതി,MPTA പ്രസിഡന്റ് സൗമ്യ പി, SMC ചെയർമാൻ വിജയൻ കോട്ടയ്ക്കൽ വിദ്യാരംഗം ജില്ലാ ജോയിന്റ് കൺവീനർ സ്വപ്ന, സബ്ജില്ല ജോയിന്റ് കൺവീനർ ശ്രുതി ഭാഗ്യേഷ് ഉപജില്ല കൺവീനർ ഷൈജു. സി സ്വാഗതവും സ്മിത ആനന്ദ് നന്ദിയും രേഖപ്പെടുത്തി.

No comments