Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ആഗസ്റ്റ് 14 ന് രാജപുരം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും


രാജപുരം: ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആരോഗ്യ അനുബന്ധ സേവനങ്ങളെ കുറിച്ചും പദ്ധതികളെക്കുറിച്ചും പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം തദ്ദേശ സ്വയംഭരണ വകുപ്പ് ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ വനിതാ ശിശു വികസന വകുപ്പ് കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യമേള 2002 ഓഗസ്റ്റ് 14ന് ഞായറാഴ്ച രാവിലെ 10 മണിക്ക് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തപ്പെടുന്നതാണ്. അതിനു മുന്നോടിയായി രാവിലെ 9 മണിക്ക് പൂടംകല്ല് താലൂക്ക് ആശുപത്രി അങ്കണത്തില്‍ നിന്നും പരപ്പ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ബ്ലോക്ക്, ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് , കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രണ്ടായിരം പേര്‍ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ആരംഭിച്ച് ഉദ്ഘാടന വേദിയായ രാജപുരത്ത് എത്തുന്നതാണ്. തുടര്‍ന്ന് മേളയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി യുടെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് എം എല്‍ എ ഇ.ചന്ദ്രശേഖരന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ എം.രാജഗോപാലന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി പദ്ധതി വിശദീകരണം നടത്തും. വിവിധ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍, ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ സംസാരിക്കും. 9.30 മുതല്‍ 1.30 വരെ യു ഡി ഐ ഡി ( ഭിന്നശേഷിക്കാര്‍ക്ക്) അദാലത്ത്. 11 മണി മുതല്‍ 11.30 വരെ ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ആമിന ടി.പി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം എന്ന വിഷയത്തെ കുറച്ച് ക്ലാസ്സ് എടുക്കും. രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുമണിവരെ കലാസാംസ്‌കാരിക പരിപാടികള്‍, ആരോഗ്യവിസ്മയം അവതരണം ബാലചന്ദ്രന്‍ കൊട്ടോടി. മേളയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ ആയുര്‍വേദ, ഹോമിയോ, കണ്ണ് പരിശോധന ക്യാമ്പുകളും , ആദിവാസി കലാരൂപങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്നും ആരോഗ്യമേളയുടെ സംഘാടക സമിതി ഭാരവാഹികളായ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി എം, കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി എം, ബ്ലോക്ക് മെമ്പര്‍ രേഖ സി, മെഡിക്കല്‍ ഓഫീസര്‍ സി സുകു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എന്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.

No comments