Breaking News

റോഡിലെ കുഴികളെ ഓർമ്മപ്പെടുത്തി 'ന്നാ താൻ കേസ് കൊട്' ഇന്ന് തീയേറ്ററിൽ ചിത്രത്തിൽ അഭിനയിച്ചവർ ഭൂരിഭാഗവും ജില്ലയിൽ നിന്നുള്ള കലാകാരന്മാരാണ്

റോഡുകളിലെ കുഴികളെ പരിഹസിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ റിലീസ് പോസറ്റ്ർ. ചിത്രം ഇന്ന് തീയേറ്ററിൽ റിലീസ് ആവും. 'തീയേറ്ററിലേക്കുളള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണെ' എന്നാണ് റിലീസ് പോസ്റ്ററിൽ കൊടുത്തിട്ടുളളത്. നടൻ കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. റോഡിലെ കുഴി സിനിമയിലും ഒരു വിഷയമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ ഹൈക്കോടതിയുടെ വരെ വിമർശനത്തിന് കാരണമായിരുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചത് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) കുഴിയിൽ വീണ് മരിച്ചത്. ഇതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തു വന്നിരുന്നു. റോഡുകളിലെ അപാകതകളിലും അപകടങ്ങൾ തുടരുന്നതിലും പൊതു മരാമത്ത് മന്ത്രി പി എ മുഹമ്മ​ദ് റിയാസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമ്മന്റുകളാണ് വരുന്നത്. 'പ്രമോഷന് പുറമെ ട്രോളും കൊള്ളാം, ഇത് ഞങ്ങൾ ബഹിഷ്കരിക്കും, ചെമ്പട അസർപ്പ് ' ഒരാൾ കമ്മന്റിട്ടു. 'കുഴിമന്ത്രിയെ സിനിമ പോസ്റ്റർ എടുത്ത് ഉക്കുന്നൂ' എന്ന് മറ്റൊരാളും കമ്മന്റിട്ടു. 'പോരാളി ഷാജിമാർ സിനിമ ബഹിഷ്കരിക്കും. സൂക്ഷിച്ചു ട്രോളിക്കോ ബോബാ....' എന്ന് അനസ് മാതെൻകാട്ടിൽ എന്നയാൾ കമ്മന്റിട്ടു. 'പ്രൊമോഷന് വേണ്ടി രാഷ്ട്രീയം ഉപയോഗിക്കണോ? ഒരു നല്ല കലാ കാരന് ഇത് ചേരില്ല( തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ടേ)' എന്ന് ആരിഫ് ചൊവ്വ എന്നയാളും കമ്മന്റിട്ടു. 'സർക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം' എന്നായിരുന്നു ഒരു കമ്മന്റ്. 'കുഴിമന്ത്രിയെ ഒന്നാക്കി ല്ലേ??' എന്ന് മറ്റൊരാളും കമ്മന്റിട്ടു.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സംവിധനം നിർവ്വഹിച്ചിരിക്കുന്നത്. നേരത്തെ ആ​ഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് ആഗസ്റ്റ് 11ലേക്ക് റിലീസ് തീയതി മാറ്റുകയായിരുന്നു. ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക. ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു .

സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു. ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്. സംഗീതം ഡോൺ വിൻസന്റ് ഗാന രചന വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ , മിക്സിംഗ് വിപിൻ നായർ.സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളറും, അരുൺ സി. തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

No comments