Breaking News

നീലേശ്വരം– ഇടത്തോട് റോഡ് 
 ഉടൻ ഗതാഗത യോഗ്യമാക്കണം ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയാ സമ്മേളനം



നീലേശ്വരം ; നീലേശ്വരം–-ഇടത്തോട് റോഡ് പണി പൂർത്തീകരിച്ച് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും രാജാ റോഡ് വികസനം ത്വരിതത്തിലാക്കണമെന്നും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എൻ ജി കമ്മത്ത് ഹാളിലെ കെ ബാലകൃഷ്ണൻ, - പി രാഘവൻ നഗറിൽ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി മണിമോഹനൻ ഉദ്ഘാടനം ചെയ്തു. ഒ വി രവീന്ദ്രൻ അധ്യക്ഷനായി.
എം വി ബാബു രക്തസാക്ഷി പ്രമേയവും കെ മുരളീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ഉണ്ണി നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഓട്ടോ–--ടാക്സി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ടി വി വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണൻ, വെങ്ങാട്ട് ശശി എന്നിവർ സംസാരിച്ചു. പി സുകുമാരൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: കെ മുരളീധരൻ (പ്രസിഡന്റ്‌), ടി വി നാരായണൻ, ശ്രീധരൻ ചോയ്യംകോട് (വൈസ് പ്രസിഡന്റ്‌). ഒ വി രവീന്ദ്രൻ (സെക്രട്ടറി), എം വി ബാബു, രാജേഷ് (ജോയിന്റ്‌ സെക്രട്ടറി), പി സുകുമാരൻ (ട്രഷറർ).


No comments