ചുള്ളി ഉരുൾപൊട്ടൽ: വെള്ളരിക്കുണ്ട് തഹസിൽദാർ, ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ പ്രദേശം സന്ദർശിച്ചു പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി
വെള്ളരിക്കുണ്ട്: മാലോം ചുള്ളി പോപ്പുലർ എസ്റ്റേറ്റ് സമീപത്തെ വനത്തിലാണ് ഉരുൾപൊട്ടിയത്.മലവെള്ള പാച്ചിലിൽ ചുള്ളി സി.വി കോളനി റോഡ് പൂർണ്ണ മായും തകർന്നു. ഈ പ്രദേശം ഒറ്റപ്പെട്ടു. പ്രദേശത്തെ 20 ഓളം കുടുംബങ്ങളെ ചുള്ളി സ്ക്കൂളിലേക്ക് മാറ്റി പാർപ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി സ്ഥലം സന്ദർശിച്ച വെള്ളരിക്കുണ്ട് തഹസിൽദർ പി.വി മുരളി, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവർ പറഞ്ഞു.
വെള്ളരിക്കുണ്ട് പോലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി വരുന്നു.
No comments